You are Here : Home / News Plus

കസ്തൂരിരംഗന്‍: പരിസ്ഥിതി ലോല പ്രദേശങ്ങളുടെ ഭൂപടം പ്രസിദ്ധീകരിച്ചു

Text Size  

Story Dated: Friday, March 21, 2014 07:27 hrs UTC

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ കരട് വിജ്ഞാപന പ്രകാരമുളള പരിസ്ഥിതിലോല പ്രദേശങ്ങള്‍ വ്യക്തമാക്കുന്ന ഭൂപടം പ്രസിദ്ധീകരിച്ചു. വയനാട്, എറണാകുളം, തൃശൂര്‍, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ ഏഴു ജില്ലകളിലെ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ  ഭൂപടമാണ് പ്രസിദ്ധീകരിച്ചത്. സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്‍റെ വെബ് സൈറ്റിലാണ് ഭൂപടം പ്രസിദ്ധീകരിച്ചത്. മറ്റ് ജില്ലകളിലെ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ ഭൂപടം ഇന്ന് ഉച്ചയോടെ പ്രസിദ്ധീകരിക്കുമെന്ന് ജൈവവൈവിധ്യ ബോര്‍ഡ് വ്യക്തമാക്കി. ഡോ. ഉമ്മന്‍ വി. ഉമ്മന്‍ കമ്മിറ്റി ശിപാര്‍ശ പ്രകാരം ജനവാസ കേന്ദ്രങ്ങളും കൃഷിഭൂമിയും പ്ളാന്‍റേഷനും ഒഴിവാക്കി അതിര്‍ത്തി പുനര്‍നിര്‍ണയത്തിനു ശേഷമുള്ള ഭൂപടമാണിത്. പുതിയ കരട് വിജ്ഞാപന ത്തിനനുസരിച്ചാണ് പരിസ്ഥിതി ലോല പ്രദേശങ്ങള്‍ പുനര്‍നിര്‍ണയിച്ചത്. സംസ്ഥാന റിമോട്ട് സെന്‍സിങ് ആന്‍ഡ് എന്‍വയോണ്‍മെന്‍റ് സെന്‍ററാണ് ഭൂപടം തയാറാക്കിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.