You are Here : Home / News Plus

തിരഞ്ഞെടുപ്പിന് ശേഷം മന്ത്രിസഭയില്‍ മാറ്റങ്ങള്‍ ഉണ്ടാവുമെന്ന് മുഖ്യമന്ത്രി

Text Size  

Story Dated: Thursday, March 20, 2014 11:30 hrs UTC

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം മന്ത്രിസഭയിൽ ചില മാറ്റങ്ങൾ ഉണ്ടാവുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. എന്നാൽ മാറ്റങ്ങളെ കുറിച്ച് ഇപ്പോൾ പറയാനാവില്ല. എല്ലാവരുമായും ചർച്ച ചെയ്യേണ്ടതുണ്ട്. ഹൈക്കമാൻഡിന്റെ അനുമതിയും വാങ്ങേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍  ഗണേശ് കുമാറിന്രെ മന്ത്രിസഭാ പുന:പ്രവേശനവുമായി ബന്ധപ്പെട്ട കാര്യം ഇപ്പോൾ ചർച്ച ചെയ്യേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പി.ടി.തോമസ് മത്സരരംഗത്ത് നിന്ന് സ്വയം പിന്മാറിയതാണ്. മത്സരിക്കാനും അദ്ദേഹം തയ്യാറായിരുന്നുവെന്നും ഒരു ചോദ്യത്തിന് മറുപടിയായി ഉമ്മൻചാണ്ടി പറ‌ഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.