You are Here : Home / News Plus

സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിക്കില്ലെന്ന് ഫ്രാന്‍സിസ്‌ ജോര്‍ജ്‌

Text Size  

Story Dated: Wednesday, March 12, 2014 09:33 hrs UTC

ഇടുക്കിയില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിക്കില്ലെന്ന് കേരളാ കോണ്‍ഗ്രസ് നേതാവ് ഫ്രാന്‍സിസ്‌ ജോര്‍ജ്‌. പാര്‍ട്ടി ഒപ്പമുള്ളപ്പോള്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിക്കില്ലെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനുത്തരമായി ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.

ഇടുക്കി കേരളാ കോണ്‍ഗ്രസിന് നല്‍കുന്നതിന്റെ ബുദ്ധിമുട്ട് അവരെ പറഞ്ഞ് ബോധ്യപ്പെടുത്തിയതായി ഡല്‍ഹിയില്‍ സ്ഥാനാര്‍ഥി പട്ടിക കൈമാറാനെത്തിയ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞിരുന്നു.

ഇടുക്കി ബിഷപ്പ്‌ മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലുമായി ഫ്രാന്‍സിസ്‌ ജോര്‍ജ്‌ കൂടിക്കാഴ്‌ച നടത്തിയത് വാര്‍ത്തയായിരുന്നു. ഇടുക്കി രൂപതാ ആസ്‌ഥാനത്താണ്‌ കൂടിക്കാഴ്ച നടത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.