You are Here : Home / News Plus

കസ്തൂരിരംഗന്‍: നിലപാട് മയപ്പെടുത്തി ക്രൈസ്തവ സഭ

Text Size  

Story Dated: Friday, March 07, 2014 05:20 hrs UTC

കസ്തൂരിരംഗന്‍ വിഷയത്തില്‍ ക്രൈസ്തവ സഭ നേതൃത്വം നിലപാട് മയപ്പെടുത്തി. സീറോ മലബാര്‍ സഭയുടെ പബ്ളിക് അഫയേഴ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സഭ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ വ്യാഴാഴ്ച ചേര്‍ന്ന യോഗമാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ ഇതുവരെ സ്വീകരിച്ച തീവ്രനിലപാടുകളില്‍നിന്ന് പിന്നാക്കംപോയത്.
അതേസമയം, കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച ഓഫിസ് മെമ്മോറാണ്ടം അപര്യാപ്തമാണെന്നും ജനങ്ങളുടെ ആശങ്ക ശാശ്വതമായി പരിഹരിക്കാന്‍ ഉതകുന്ന അന്തിമ വിജ്ഞാപനം ഉണ്ടാകുന്നതുവരെ ഇപ്പോള്‍ നടക്കുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്നും യോഗത്തിന് ശേഷം സഭ നേതൃത്വം പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.