കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പൊതുവേദിയില്‍ വച്ച് ചുംബിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകയെ ഭര്‍ത്താവ് ചുട്ടുകൊന്നു.
അസമിലെ കോണ്‍ഗ്രസ് വാര്‍ഡംഗമായ ബൊണ്ടി ചുടിയയെയാണ് ഭര്‍ത്താവ് സോമേശ്വര്‍ ചുടിയ ഇതിനുശേഷം സ്വയം തീകൊളുത്തി മരിക്കാന്‍ ശ്രമിച്ച ഭര്‍ത്താവ് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലാണ്.
വ്യാഴാഴ്ച അസമിലെ ജൊര്‍ഹട്ടില്‍ നടന്ന കോണ്‍ഗ്രസ് പൊതുയോഗത്തിനിനുശേഷം വനിതാ പ്രവര്‍ത്തകരോട് സംവേദിക്കുന്നതിനിടെയാണ് ബൊണ്ടി മറ്റാരു സ്ത്രീക്കൊപ്പം രാഹുലിനെ പരസ്യമായി ചുംബിച്ചത്. ഒരു സ്ത്രീ രാഹുലിന്റെ തലയിലും ചുംബിച്ചു. ഇതില്‍ ക്ഷുഭിതനായ ഭര്‍ത്താവ് ബോണ്ടിയുമായി വെള്ളിയാഴ്ച വഴക്കിട്ടിരുന്നത്രെ. ഇതിനുശേഷമാണ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്.
Comments