ടി.പി ചന്ദ്രശേഖരന് വധക്കേസില്‍ തടവുശിക്ഷ ലഭിച്ച പ്രതി ലംബു പ്രദീപിന് ഹൈകോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ടി.പി കേസില്‍ പ്രദീപിനെതിരായ തടവുശിക്ഷ ഉടന്‍ നടപ്പാക്കരുതെന്നും ഹൈകോടതി ഉത്തരവിട്ടു. വിചാരണ കോടതിയുടെ വിധിക്കെതിരെ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ചാണ് ഹൈകോടതി നടപടി.
ടി.പി. കേസിന് പ്രത്യേക പരിഗണന നല്‍കണമെന്ന ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ വാദം കോടതി തള്ളി. അപ്പീലില്‍ വേഗം വാദം തുടങ്ങണമെന്ന പ്രോസിക്യൂഷന് ആവശ്യവും കോടതി പരിഗണിച്ചില്ല. കേസില്‍ രാഷ്ട്രീയം കളിക്കാന്‍ താല്പര്യമില്ലെന്ന് ഹൈകോടതി വ്യക്തമാക്കി.
Comments