You are Here : Home / News Plus

സുധീരന്‍ എന്‍.എസ്.എസിനെ അപമാനിക്കാന്‍ ശ്രമിച്ചു -സുകുമാരന്‍ നായര്‍

Text Size  

Story Dated: Tuesday, February 25, 2014 07:51 hrs UTC

കെ.പി.സി.സി പ്രസിഡന്‍്റ് വി.എം സുധീരന്‍ എന്‍.എസ്.എസിനെ അപമാനിക്കാന്‍ ശ്രമിച്ചെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. എ.കെ ആന്‍്റണിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ എന്‍.എസ്.എസിനോട് മാന്യമായ നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ സുധീരന്‍ അപമാനിക്കാന്‍ ശ്രമിച്ചു. മന്നത്ത് പത്മനാഭന്‍്റെ പേരില്‍ ഖ്യാതി നേടാനുള്ള ശ്രമമാണ് സുധീരന്‍റെതെന്നും  സുകുമാരന്‍ നായര്‍ മാധ്യമങ്ങളോട് പറഞ്ഞു.
സുധീരന്‍ എത്തിയ സമയം സമാധിയില്‍ നിന്നും മാറിയത് വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ്. എന്‍.എസ്. എസ് നേതാക്കളെ കാണാന്‍ താല്‍പര്യമുള്ളവര്‍ അവരുടെ സൗകര്യം കൂടി പരിഗണിക്കണം. ആരെയും എന്‍.എസ്.എസ് ആസ്ഥാനത്തേക്ക് ക്ഷണിച്ചിട്ടില്ല. തെരഞ്ഞെടുപ്പാകുമ്പോള്‍ പലരും കെട്ടിയെഴുന്നള്ളുമെന്നും സുകുമാരന്‍ നായര്‍ പരിഹസിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More