You are Here : Home / News Plus

എന്‍.എസ്.എസ് ആസ്ഥാനത്ത് വി.എം. സുധീരന് അവഗണന

Text Size  

Story Dated: Tuesday, February 25, 2014 05:05 hrs UTC

 

എന്‍.എസ്.എസ് ആസ്ഥാനത്ത് എത്തിയ കെ.പി.സി.സി. അധ്യക്ഷന്‍ വി.എം. സുധീരന് അവഗണന. സുധീരനുമായി കൂടിക്കാഴ്ച നടത്താന്‍ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ അനുമതി നല്‍കിയില്ല. ഇതേതുടര്‍ന്ന് മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി സുധീരന്‍ മടങ്ങി. രാവിലെ 9.15ന് എത്തിയ സുധീരന്‍ എന്‍.എസ്.എസ്. ആസ്ഥാനത്ത് 10 മിനിറ്റ് ചെലവഴിച്ചു.

മന്നം സമാധി ദിനത്തോട് അനുബന്ധിച്ച് കോട്ടയം ഡി.സി.സി. അധ്യക്ഷന്‍ ടോമി കല്ലാനി അടക്കമുള്ള നേതാക്കള്‍ക്കൊപ്പമാണ് സുധീരന്‍ പെരുന്നയിലെത്തിയത്. സുധീരന്‍റെ  വാഹനം ആസ്ഥാനത്തേക്ക് പ്രവേശിച്ച ഉടനെ മന്നം സമാധിയിലുണ്ടായിരുന്ന സുകുമാരന്‍ നായര്‍ അവിടെ നിന്ന് എഴുന്നേറ്റ് പോവുകയായിരുന്നു. സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയ സുധീരന്‍ മറ്റ് നേതാക്കളുമായി സംസാരിച്ച ശേഷം മടങ്ങി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More