You are Here : Home / News Plus

'കുരുമുളക് സ്പ്രേ' പ്രയോഗം നടത്തിയ എം.പി രാജിവെച്ചു

Text Size  

Story Dated: Wednesday, February 19, 2014 06:38 hrs UTC

 

തെലങ്കാന ബില്‍ പാസാക്കിയതില്‍ പ്രതിഷേധിച്ച് ലോക് സഭയില്‍ കുരുമുളക് സ്പ്രേ പ്രയോഗിച്ച ലഗഡപതി രാജഗോപാല്‍ പാര്‍ലമെന്‍റില്‍ നിന്ന് രാജിവെച്ചു. രാഷ്ട്രീയം ഉപേക്ഷിച്ച് തെലങ്കാന രൂപീകരണത്തിനെതിരെ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആന്ധ്രപ്രദേശ് വിഭജിച്ച് തെലങ്കാന രൂപീകരിക്കാനുള്ള നീക്കത്തിനെതിരെ പ്രക്ഷോഭം നടത്തും. തെലുങ്ക് സംസാരിക്കുന്ന ജനവിഭാഗങ്ങളെ വിഭജിക്കാനുള്ള തീരുമാനം ദു:ഖകരമാണ്. രാഷ്ട്രീയത്തില്‍ മനം മടുത്തു -രാജഗോപാല്‍ പറഞ്ഞു.

തെലങ്കാന ബില്‍ അവതരണത്തിനിടെ ലോക്സഭയില്‍ കുരുമുളക് സ്പ്രേ പ്രയോഗിച്ച സംഭവം വന്‍ വിവാദമായിരുന്നു. എന്നാല്‍ സ്വയം പ്രതിരോധത്തിനുവേണ്ടിയാണ് സ്പ്രേ പ്രയോഗിച്ചതെന്നായിരുന്നു രാജഗോപാലിന്‍റെ  നിലപാട്. ഇതേ തുടര്‍ന്ന് അദ്ദേഹത്തെയും മറ്റ് 16 എംപിമാരെയും സഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.