You are Here : Home / News Plus

കടല്‍ക്കൊലക്കേസ്: ഇടപെടില്ലെന്ന് ഐക്യരാഷ്ട്രസഭ

Text Size  

Story Dated: Friday, February 14, 2014 04:23 hrs UTC

കടല്‍ക്കൊലക്കേസ് അന്താരാഷ്ട്രവത്കരിക്കാനുള്ള ഇറ്റലിയുടെ ശ്രമത്തിന് തിരിച്ചടി. പ്രശ്‌നത്തില്‍ ഇടപെടില്ലെന്നും ഇന്ത്യയുമായുള്ള ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നും ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ വ്യക്തമാക്കി.

ഇറ്റാലിയന്‍ വാര്‍ത്താ ഏജന്‍സി 'അന്‍സ'യാണ് ഇക്കാര്യം പുറത്തുവിട്ടത്. രണ്ട് ഇന്ത്യന്‍ മീന്‍പിടിത്തക്കാരെ വെടിവെച്ചുകൊന്ന കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികരെ ഇന്ത്യ വിട്ടയയ്ക്കാത്തതിനെതിരെ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ക്ക് (ഒ.എച്ച്.സി.എച്ച്.ആര്‍.) ഇറ്റലി കഴിഞ്ഞ ദിവസം പരാതി നല്കിയിരുന്നു. ഇതിന് പിന്നാലെയാണ് സെക്രട്ടറി ജനറല്‍ നിലപാട് വ്യക്തമാക്കിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.