You are Here : Home / News Plus

അറ്റകുറ്റപ്പണി: നാളെ മുതല്‍ കോട്ടയം–എറണാകുളം റൂട്ടില്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണം

Text Size  

Story Dated: Wednesday, February 05, 2014 05:14 hrs UTC

കടുത്തുരുത്തി റെയില്‍വേ പാലത്തിലും പിറവം റോഡ് യാര്‍ഡിലും അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ വ്യാഴാഴ്ച മുതല്‍ ഒമ്പത് വരെ കോട്ടയം- എറണാകുളം റൂട്ടില്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി റെയില്‍വേ അറിയിച്ചു.
ശനി, ഞായര്‍ ദിവസങ്ങളില്‍ ദീര്‍ഘദൂര ട്രെയിനുകളില്‍ ചിലത് പുറപ്പെടാന്‍ വൈകും.
തിരുവനന്തപുരം- ഷൊര്‍ണൂര്‍ വേണാട് എക്സ്പ്രസ് ശനി, ഞായര്‍ ദിവസങ്ങളില്‍ 5.20 മണിക്കൂര്‍ വൈകി രാവിലെ 10.20 ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടും.
നാഗര്‍കോവില്‍- മംഗലാപുരം പരശുറാം എക്സ്പ്രസ് 2.35 മണിക്കൂര്‍ വൈകി 6.55 ന് പുറപ്പെടും. തിരുവനന്തപുരം -ഹൈദരാബാദ് ശബരി എക്സപ്രസ് 3.45 മണിക്കൂര്‍ വൈകി രാവിലെ 11 നും കന്യാകുമാരി - മൂംബൈ ജയന്തി ജനത 30 മിനിറ്റ് വൈകി 6.15 നും യാത്ര ആരംഭിക്കും.
കോട്ടയം വഴിയുള്ള കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി കണ്ണൂരില്‍ നിന്ന് പുറപ്പെടാന്‍ മൂന്ന് മണിക്കൂര്‍ വൈകും. കൊച്ചുവേളി- ലോകമാന്യതിലക് എക്സ്പ്രസ് ഞായറാഴ്ച 1.40 മണിക്കൂര്‍ വൈകി രാവിലെ 10.30 ന് പുറപ്പെടും.
ശനി, ഞായര്‍ ദിവസങ്ങളില്‍ കോട്ടയം-എറണാകുളം, എറണാകുളം- കായംകുളം പാസഞ്ചര്‍ ട്രെയിനുകളും കൊല്ലം -എറണാകുളം, പാലക്കാട് -എറണാകുളം മെമു ട്രെയിനുകളും റദ്ദാക്കി.
കൊല്ലം-എറണാകുളം പാസഞ്ചര്‍ കോട്ടയത്ത് സര്‍വീസ് അവസാനിപ്പിക്കും.
ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചര്‍ എറണാകുളത്തിനും പുനലൂരിനുമിടയില്‍ സര്‍വീസ് നടത്തില്ല.
ഈ ദിവസങ്ങളില്‍ ന്യൂഡല്‍ഹി-തിരുവനന്തപുരം കേരളാ എക്സ്പ്രസ് 2.40 മണിക്കൂര്‍ എറണാകുളത്ത് നിര്‍ത്തിയിടും.
നാഗര്‍കോവില്‍-മംഗലാപുരം പരശുറാം എക്സ്പ്രസ് ചങ്ങനാശേരിയില്‍ ഒരു മണിക്കൂറും ബംഗളൂരു-കന്യാകുമാരി ഐലന്‍ഡ് എക്സ്പ്രസ് തൃപ്പൂണിത്തുറയല്‍ രണ്ടര മണിക്കൂറും നിര്‍ത്തിയിടും.
നാഗര്‍കോവില്‍-തിരുവനന്തപുരം പാസഞ്ചര്‍ 20 മിനിറ്റ് വൈകും.
വെള്ളിയാഴ്ച എറണാകുളം-കൊല്ലം മെമു 25 മിനിറ്റ് വൈകും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.