You are Here : Home / News Plus

ഇന്ത്യന്‍ വംശജന്‍ സത്യ നാദല്ലെ മൈക്രോസോഫ്റ്റ് സി.ഇ.ഒ ആയി ചുമതലയേറ്റു

Text Size  

Story Dated: Tuesday, February 04, 2014 04:21 hrs UTC

മൈക്രോസോഫ്റ്റിന്‍റെ മേധാവിയായി ഇന്ത്യക്കാരാനായ സത്യ നദെല്ലയെ തെരഞ്ഞെടുത്തു. ഡയറക്ടര്‍ ബോര്‍ഡ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സ്റ്റീവ് ബാമറുടെ പിന്‍ഗാമിയായി നദെല്ല മൈക്രോസോഫ്റ്റിന്‍റ തലപ്പത്തെത്തുന്നത്. ഹൈദരാബാദ് സ്വദേശിയായ നദെല്ല കമ്പനിയുടെ മൂന്നാമത്തെ ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ (സി.ഇ.ഒ) ആണ്.മൈക്രോസോഫ്റ്റില്‍ 22 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള 46കാരനായ നദെല്ല ക്ളൗഡ് കമ്പ്യൂട്ടിങ് വിഭാഗം മേധാവിയായിരുന്നു. സി.ഇ.ഒ പദവിയോടൊപ്പം കമ്പനി സ്ഥാപകന്‍ ബില്‍ ഗേറ്റ്സിന്‍റ ഉപദേശകനായും നദെല്ല തുടരും. കമ്പനിയുടെ പുതിയ ചെയര്‍മാന്‍ ജോണ്‍ തോംപ്സണാണ്.

 

സത്യ നദെല്ലയെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

http://www.aswamedham.com/inner_content.php?ids=7366

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • മൈക്രോസോഫ്റ്റിന്‍റെ തലവനാകാന്‍ ഒരു ഇന്ത്യക്കാരന്‍
    ഐടി ലോകത്ത് ഒരു വലിയ ചരിത്രം സംഭവിക്കുന്നു. ലോകത്തെ ഏറ്റവും വലിയ സോഫ്റ്റ്‌വെയര്‍ കമ്പനിയായ മൈക്രോസോഫ്റ്റിന്‍റെ തലവനാകാന്‍...

  • മൈക്രോസോഫ്റ്റിന്‍റെ തലവനാകാന്‍ ഒരു ഇന്ത്യക്കാരന്‍
    ഐടി ലോകത്ത് ഒരു വലിയ ചരിത്രം സംഭവിക്കുന്നു. ലോകത്തെ ഏറ്റവും വലിയ സോഫ്റ്റ്‌വെയര്‍ കമ്പനിയായ മൈക്രോസോഫ്റ്റിന്‍റെ തലവനാകാന്‍...