അമ്പത്തിനാലാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ കോഴിക്കോട് ജില്ല കലാകിരീടം നിലനിര്‍ത്തി. പാലക്കാടിനാണ് രണ്ടാംസ്ഥാനം, മൂന്നാം സ്ഥാനത്ത് തൃശ്ശൂര്‍ ജില്ലയും. തുടര്‍ച്ചയായി എട്ടാം തവണയാണ് കോഴിക്കോട് വിജയികളാകുന്നത്. 91 പോയന്റുമായി ബി.എസ്.എസ് ഗുരുകുലം സ്ക്കൂളാണ് ഏറ്റവും കൂടുതല്‍ പോയന്റ് നേടിയത്.
Comments