You are Here : Home / News Plus

സി.എം.പി നേതാവ് സി.പി ജോണ്‍ ലീഗ് നേതാക്കളുമായി ചര്‍ച്ച നടത്തി

Text Size  

Story Dated: Tuesday, January 14, 2014 07:22 hrs UTC

സി.എം.പി നേതാവ് സി.പി ജോണ്‍ ഇന്ന് പാണക്കാട് എത്തി മുസ്ലിം ലീഗ് നേതാക്കളായ ഹൈദരി ശിഹാബ് തങ്ങള്‍ മന്ത്രി പി.കെ കുഞ്ഞാലികുട്ടി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. സി.എം.പി പിളര്‍പ്പിന്‍റെ      വക്കില്‍ എത്തി നില്‍ക്കെ യു.ഡി.എഫില്‍ തന്നെ ഉറച്ചു നില്‍ക്കാന്‍ ആഗ്രഹിക്കുന്ന സി.പി ജോണ്‍ അതിന്‍റെ  ഭാഗമായാണ് ലീഗ് നേതാക്കളെ കണ്ടതെന്ന് അറിയുന്നു. കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ അറിവായിട്ടില്ല. സി.എം.പി പിളരുകയാണെങ്കില്‍ യു.ഡി.എഫില്‍ ഇടം ഉറപ്പിക്കുകയാണ് സി.പി ജോണിന്‍റെ  ലക്ഷ്യം. അതേസമയം, കെ.ആര്‍ അരവിന്ദാക്ഷന്‍ വിഭാഗം ഇടതു മുന്നണിയില്‍ ചേക്കേറാനുള്ള ശ്രമത്തിലാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.