You are Here : Home / News Plus

ഇന്ന് മകരവിളക്ക്

Text Size  

Story Dated: Tuesday, January 14, 2014 05:05 hrs UTC

 മകരവിളക്ക് ഉത്സവത്തിനായി സന്നിധാനം ഒരുങ്ങി. ത്രിസന്ധ്യക്ക് ദീപാരാധനക്കു ശേഷം ആരതി ഉഴിയുന്ന സമയത്ത് കിഴക്കേ ചക്രവാളത്തില്‍ മകരജ്യോതി തെളിക്കുന്നതോടെ ദര്‍ശന പുണ്യവുമായി ഭക്തലക്ഷങ്ങള്‍ മലയിറങ്ങും.
ദക്ഷിണായനത്തില്‍നിന്നും സൂര്യന്‍ ഉത്തരായനത്തിലേക്ക് നീങ്ങുന്ന സമയം ധനുരാശിയില്‍നിന്നും മകരം രാശിയിലേക്ക് സൂര്യന്‍ മാറുന്ന സമയത്താണ് മകരസംക്രമ പൂജ നടക്കുന്നത്. ഈവര്‍ഷത്തെ മകരസംക്രമ പൂജ 1.14നാണ്. തുടര്‍ന്ന് മകരസംക്രമ അഭിഷേകത്തോടെ നടയടക്കും. കവടിയാര്‍ കൊട്ടാരത്തിലെ കന്നി അയ്യപ്പന്മാര്‍ കൊണ്ടുവന്ന നെല്ലാണ് അഭിഷേകത്തിന് ഉപയോഗിക്കുന്നത്. 11.45നും 12.45നും ഇടക്ക് മിഥുനക്കൂറിലാണ് സംക്രമാഭിഷേകം നടക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.