ദേശീയ സ്കൂള്‍ അത് ലറ്റിക് മീറ്റിന്റെ രണ്ടാം ദിനവും കേരളത്തിന് സ്വര്‍ണത്തോടെ തുടക്കം. സീനിയര്‍ പെണ്‍കുട്ടികളുടെ 5000 മീറ്റര്‍ നടത്തത്തില്‍ വടകര മഞ്ഞൂര് സ്കൂളിലെ എ. എം ബിന്‍സി സ്വര്‍ണം നേടി. ഇതോടെ കേരളത്തിന് മൊത്തം അഞ്ച് സ്വര്‍ണം ലഭിച്ചു.തുടര്‍ച്ചയായ മൂന്നാം തവണയാണ് ബിന്‍സി ഈയിനത്തില്‍ സ്വര്‍ണം നേടുന്നത്. മലേഷ്യയില്‍ നടന്ന ഏഷ്യന്‍ അത്ലറ്റിക് മീറ്റിലും ബിന്‍സി സ്വര്‍ണം നേടിയിരുന്നു.
33 പോയിന്‍്റുമായി കേരളമാണ് മെഡല്‍പട്ടികയില്‍ ഒന്നാമതാണ്. എട്ടു പോയിന്്റുകളുമായി മഹാരാഷ്ട്രയും പഞ്ചാബുമാണ് രണ്ടാം സ്ഥാനത്തുണ്ട്.
Comments