You are Here : Home / News Plus

ശബരിമലയില്‍ പോലീസ് അക്രമം വീണ്ടും; ഭക്തര്‍ റോഡ്‌ ഉപരോധിച്ചു

Text Size  

Story Dated: Wednesday, January 08, 2014 05:47 hrs UTC

അയ്യപ്പഭക്തരുമായി വന്ന ടൂറിസ്റ്റ് ബസ്സിന്റെ ഡ്രൈവറെ പോലീസ് മര്‍ദിച്ചുവെന്ന് ആരോപിച്ച് തമിഴ്‌നാട്ടില്‍ നിന്നുള്ള ഭക്തര്‍ നിലക്കലില്‍ റോഡ് ഉപരോധിച്ചു. ഇന്നു രാവിലെയാണ് ഡ്രൈവര്‍ക്ക് മര്‍ദനമേറ്റത്. ഭക്തരെ പമ്പയിലിറക്കിയശേഷം നിലക്കലിലെ പാര്‍ക്കിങ് ഗ്രൗണ്ടിലേയ്ക്ക് പോയ ബസ്സിന്റെ ഡ്രൈവറെയാണ് മര്‍ദിച്ചത്. വഴിയില്‍ വച്ച് ബസ്സിന് ഒരു സിവില്‍ പോലീസുകാരന്‍ കൈകാണിക്കുകയും ബസ് നിര്‍ത്താതെ പോവുകയും ചെയ്തു. ഇതില്‍ ക്ഷുഭിതനായ പോലീസുകാരന്‍ വയര്‍ലെസ് സെറ്റ് വഴി വിളിച്ചുപറഞ്ഞതനുസരിച്ച് പോലീസ് ബസ് നിലക്കലില്‍ വച്ച് തടഞ്ഞ് ഡ്രൈവറെ ചോദ്യംചെയ്തു. ഇതിനെത്തുടര്‍ന്നുണ്ടായ വാക്കേറ്റത്തിനിടെയായിരുന്നു മര്‍ദനം. ഭക്തര്‍ ബഹളം വയ്ക്കുകയും നിലക്കല്‍ പാര്‍ക്കിങ് ഗ്രൗണ്ടിലേയ്ക്കുള്ള റോഡ് ഉപരോധിക്കുകയും ചെയ്തു. മര്‍ദിച്ച പോലീസുകാരനെതിരെ നടപടി സ്വീകരിക്കാമെന്ന ഉറപ്പിന്മേലാണ് ഉപരോധസമരം പിന്‍വലിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More