You are Here : Home / News Plus

എല്‍എന്‍ജി ടെര്‍മിനല്‍ രാഷ്ട്രത്തിന് സമര്‍പ്പിച്ചു

Text Size  

Story Dated: Saturday, January 04, 2014 02:32 hrs UTC

കൊച്ചി എല്‍എന്‍ജി ടെര്‍മിനല്‍ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു.വരും വര്‍ഷങ്ങളില്‍ കൊച്ചി എല്‍എന്‍ജി ടെര്‍മിനല്‍ രാജ്യത്തിന്റെ അഭിമാനമാകുമെന്നും കേരളം വ്യാവസായിക കേന്ദ്രമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പൈപ്പ് വാതക പദ്ധതിക്ക് കേരളം മാതൃകയാകണം. സിറ്റി ഗ്യാസ് പദ്ധതിക്ക് സംസ്ഥാനം മുന്‍കൈ എടുക്കണം. പരമാവധി വീടുകളില്‍ പൈപ്പ് വാതകം എത്തിക്കണം. എന്നാല്‍ ഇതിലെ വില നിര്‍ണ്ണയം ഏറെ വെല്ലുവിളി ഉയര്‍ത്തും. ഏഷ്യയിലെ വാതക ഉപഭോക്താക്കള്‍ ഇതിനായി ഒന്നിച്ച് വിലപേശണമെന്നും, ശേഷി പൂര്‍ണമായും വിനയോഗിക്കാന്‍ കഴിയണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.