You are Here : Home / News Plus

കോണ്‍ഗ്രസ് വഞ്ചിച്ചു -പിള്ള

Text Size  

Story Dated: Wednesday, January 01, 2014 05:25 hrs UTC

കെ.ബി. ഗണേഷ്കുമാറിന്‍െറ മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് വഞ്ചിക്കുകയും വാക്കുമാറുകയും ചെയ്തതായി കേരള കോണ്‍ഗ്രസ് -ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള. പാര്‍ട്ടിക്ക് അവകാശപ്പെട്ട മന്ത്രിസ്ഥാനവും വകുപ്പും ഏറ്റെടുക്കാനുള്ള തീരുമാനം പ്രതിഷേധാര്‍ഹമാണ്.യു.ഡി.എഫിന്‍റെ  അടിസ്ഥാന പ്രമാണങ്ങള്‍ക്ക് എതിരാണ് ഈ തീരുമാനമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.ഗണേഷിന്‍റെ മന്ത്രി സ്ഥാനത്തിനു വേണ്ടി  കോണ്‍ഗ്രസിന്‍റെ  പിറകെ നടന്നിട്ടില്ല. സത്യപ്രതിജ്ഞ ഉടന്‍ നടത്താമെന്ന് മുഖ്യമന്ത്രിയാണ് ഉറപ്പ് നല്‍കിയത്. ജനുവരി മൂന്നിന് ചേരുന്ന പാര്‍ട്ടി നേതൃയോഗം ഭാവി പരിപാടികള്‍ തീരുമാനിക്കും. മുന്നാക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എന്ന നിലയിലുള്ള ഔ ദ്യോഗിക വാഹനം ഇനി ഉപയോഗിക്കില്ല. ആറന്മുള്ള വിമാനത്താവളവുമായി ബന്ധപ്പെട്ട് ഈ സര്‍ക്കാറിന്‍റെ  കാലത്ത് അഴിമതി നടന്നിട്ടുണ്ട്. കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും പിള്ള പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.