പ്രശസ്ത ബോളിവുഡ് നടന്‍ ഫാറൂഖ് ഷെയ്ഖ് (65) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബായിലായിരുന്നു അന്ത്യം.1970-80 കാലങ്ങളില്‍ ഇന്ത്യന്‍ സമാന്തര സിനിമയില്‍ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. സംസ്കാരം മുംബൈയില്‍ നടക്കും.
1973ല്‍ "ഗാം ഹവാ" എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചു. സത്യജിത് റേയുടെ സത്രഞ്ജ് കേ ഖിലാഡി, നൂറി, ചശ്മേ ബഹാദൂര്‍, കിസി സെ നാ കെഹ്ന, ലാഹോര്‍ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്്. രണ്‍ബീര്‍ കപൂര്‍ നായകനായ "യെ ജവാനി ഹെ ദീവാനി", "ക്ളബ് 60" എന്നീ സിനിമകളിലാണ് അവസാനം അഭിനയിച്ചത്.
ടി.വി മേഖലകളിലും നിരവധി സംഭാവനകള്‍ നല്‍കിയിട്ടുള്ള കലാകാരനാണ് ഫാറൂഖ് ഷെയ്ഖ്. പ്രശസ്ത ടോക്ക് ഷോ ആയ "ജീന ഇസി കാ നാം ഹെ"യില്‍ അവതാരകനായിരുന്നു.
ഇന്ത്യന്‍ പീപ്പിള്‍സ് തീയറ്റേഴ്സ് അസോസിയേഷനില്‍ സജീവ സാന്നിധ്യമായിരുന്നു. ദീപ്തി നേവലിനൊപ്പം നിരവധി കഥാപാത്രങ്ങള്‍ക്ക് തിരശീലയില്‍ ജീവന്‍ നല്‍കി. 2010ല്‍ ലാഹോറിലെ അഭിനയത്തിന് മികച്ച സഹ താരത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
Comments