You are Here : Home / News Plus

ദേവയാനിക്ക് യു.എന്‍ അക്രഡിറ്റേഷന്‍ കഴിഞ്ഞ ആഗസ്റ്റ് മുതല്‍

Text Size  

Story Dated: Friday, December 27, 2013 07:51 hrs UTC

 

വഞ്ചനാകുറ്റം ചുമത്തി അമേരിക്ക അറസ്റ്റ് ചെയ്ത ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി ദേവയാനി കോബ്രഗെഡെക്ക് കഴിഞ്ഞ ആഗസ്റ്റ് മുതല്‍ ഐക്യരാഷ്ട്രസഭയുടെ അക്രഡിറ്റേഷന്‍ ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ട്. യു.എന്നിലെ ഇന്ത്യന്‍ പ്രതിനിധി സംഘത്തില്‍ ഉപദേശക എന്ന നിലക്കാണ് ദേവയാനിക്ക് അക്രഡിറ്റേഷന്‍ ഉണ്ടായിരുന്നത്. ആഗസ്റ്റ് 26 മുതലുള്ള അക്രഡിറ്റേഷന്‍്റെ കാലാവധി ഡിസംബര്‍ 31നെ അവസാനിക്കൂ.

യു.എന്‍. അവകാശങ്ങളും പരിരക്ഷകളും വിശദീകരിക്കുന്ന നാലാം അനുച്ഛേദത്തിന്‍്റെ 11-എ വകുപ്പ് പ്രകാരം അറസ്റ്റ്, തടഞ്ഞുവെക്കല്‍, ബാഗേജ് പിടിച്ചെടുക്കുക തുടങ്ങിയവയില്‍ നിന്ന് പ്രതിനിധികള്‍ക്ക് പരിരക്ഷയുണ്ട്. ഇതേ അനുച്ഛേദത്തിന്‍്റെ 16-ാം വകുപ്പില്‍ പ്രതിനിധിയായതുകൊണ്ട് ഉപപ്രതിനിധി, ഉപദേശകര്‍, സാങ്കതേിക വിദഗ്ധര്‍, പ്രതിനിധി സംഘത്തിന്‍്റെ സെക്രട്ടറിമാര്‍ എന്നിവരെല്ലാം ഉള്‍പ്പെടുമെന്ന് വ്യക്തമാക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.