You are Here : Home / News Plus

കണ്ണൂരിനും കോഴിക്കോടിനും ഇരട്ട കിരീടം

Text Size  

Story Dated: Friday, November 29, 2013 02:30 hrs UTC

സംസ്ഥാന ശാസ്ത്രമേളയില്‍ കണ്ണൂരിനും കോഴിക്കോടിനും ഇരട്ട കിരീടം. ഗണിത ശാസത്രമേളയിലും സാമൂഹിക ശാസ്ത്രമേളയിലും കണ്ണൂര്‍ ജില്ലയും പ്രവൃത്തി പരിചയ മേള, ഐ.ടി മേള എന്നിവയില്‍ കോഴിക്കോട് ജില്ലയും ശാസ്ത്രമേളയില്‍ തൃശൂരും ചാമ്പ്യന്മാരായി. ഗണിത ശാസ്ത്രമേളയില്‍ 314പോയന്‍റ് നേടിയാണ് ആതിഥേയരായ കണ്ണൂര്‍ ചാമ്പ്യന്മാരായത്. മലപ്പുറം 293പോയന്‍റും പാലക്കാട് 291പോയന്‍റും വീതം നേടി രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. സാമൂഹിക ശാസ്ത്ര മേളയിലും 151 പോയന്‍റ് നേടി കണ്ണൂരാണ് ചാമ്പ്യന്മാരായത്. കാസര്‍കോട് 141 പോയന്‍റ് രണ്ടാം സ്ഥാനത്തും കോഴിക്കോട് 139പോയന്‍റ് നേടി മൂന്നാം സ്ഥാനത്തും നിലയുറപ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.