You are Here : Home / News Plus

ലീഗുമായി ബന്ധമുണ്ടാക്കില്ല; മാണി വന്നാല്‍ നോക്കാം: കോടിയേരി

Text Size  

Story Dated: Thursday, November 28, 2013 03:05 hrs UTC

മുസ്ലിം ലീഗുമായി ഇടതുമുന്നണി ഒരു ബന്ധവും ഉണ്ടാക്കില്ലെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ ഉപനേതാവുമായ കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടി പ്ലീനത്തിന്‍റെ വിശദാംശങ്ങള്‍ അറിയിച്ചുകൊണ്ടുള്ള വാര്‍ത്താസമ്മേളനത്തിലാണ് കോടിയേരി ഇങ്ങനെ പറഞ്ഞത്.

ലീഗുമായുള്ള ബന്ധം നേരത്തേ വിച്ഛേദിച്ചതാണെന്നും കോടിയേരി വ്യക്തമാക്കി. കെ എം മാണി യു ഡി എഫ് വിടാന്‍ തീരുമാനിച്ചാല്‍ അദ്ദേഹവുമായി സഹകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കാമെന്നും കോടിയേരി പറഞ്ഞു. മാണി ഇപ്പോള്‍ യു ഡി എഫിന്‍റെ ധനമന്ത്രിയാണ്. അദ്ദേഹം യു ഡി എഫ് വിടാന്‍ തീരുമാനിച്ചാല്‍ ബാക്കി കാര്യങ്ങള്‍ അപ്പോള്‍ ആലോചിക്കാം. അതല്ലാതെ മാണിയുമായി ഒരു ചര്‍ച്ചയ്ക്കില്ല - കോടിയേരി വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.