You are Here : Home / News Plus

കൊട്ടിക്കലാശത്തില്‍ പങ്കെടുക്കാത്തത് വിവാദമാക്കേണ്ട അവശ്യമില്ലെന്ന് യുഡിഎഫ്

Text Size  

Story Dated: Sunday, October 20, 2019 05:49 hrs UTC

കോന്നിയിലെ കൊട്ടിക്കലാശത്തില്‍ അടൂര്‍ പ്രകാശും റോബിന്‍ പീറ്ററും പങ്കെടുക്കാത്തത് വിവാദമാക്കേണ്ട അവശ്യമില്ലെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.മോഹന്‍രാജ്.

മുന്‍തെരഞ്ഞെടുപ്പുകളിലും കൊട്ടിക്കലാശത്തില്‍ അടൂര്‍ പ്രകാശ് സാധാരണ പങ്കെടുക്കാറില്ലെന്നും ഇത് ജയസാധ്യതയെ ബാധിക്കില്ലെന്നും മോഹന്‍രാജ് അറിയിച്ചു.

തെരഞ്ഞെടുപ്പ് എന്ന നിലയില്‍ സ്ഥാനാര്‍ത്ഥിക്ക് മാത്രമാണ് പ്രാധാന്യം. നിശബ്ദ പ്രചാരണ ദിനമായ ഇന്ന് പള്ളികളും ക്ഷേത്രങ്ങളും കേന്ദ്രീകരിച്ച്‌ പ്രചാരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

കോന്നിയില്‍ മോഹന്‍രാജിന്റെ കൊട്ടിക്കലാശത്തിന് എത്താതിരുന്നത് വിവാദമാക്കേണ്ടന്ന് അടൂര്‍ പ്രകാശ് എം.പിയും പ്രതികരിച്ചിരുന്നു. തെരഞ്ഞെടുപ്പ് കൊട്ടിക്കലാശങ്ങള്‍ക്ക് താന്‍ പോകാറില്ലെന്നും ആ രീതിയോട് താല്പര്യമില്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

കോന്നിയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി മോഹന്‍രാജിന്റെ തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിന് അടൂര്‍ പ്രകാശ് എം.പി എത്തിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് പങ്കെടുക്കാതിരുന്നതിന്റെ കാരണം അദ്ദേഹം വ്യക്തമാക്കിയത്. യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം നടന്ന ചില സ്ഥലങ്ങളില്‍ ജനപങ്കാളിത്തം കുറഞ്ഞത് കാര്യമാകേണ്ടതില്ലെന്നും അത് സ്വഭാവികമാണെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

കോന്നിയില്‍ റോബിന്‍ പീറ്ററിന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് നേരത്തെ അടൂര്‍ പ്രകാശും ഡി.സി.സി നേതൃത്വം തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More