You are Here : Home / News Plus

കണ്ണൂരിൽ കടന്നലിന്‍റെ കുത്തേറ്റ് മധ്യവയസ്കൻ മരിച്ചു

Text Size  

Story Dated: Tuesday, July 09, 2019 07:42 hrs UTC

കണ്ണൂർ മുഴക്കുന്നിൽ കടന്നലിന്‍റെ കുത്തേറ്റ് മധ്യവയസ്കൻ മരിച്ചു. മുഴക്കുന്ന് മുടക്കോഴി സ്വദേശി മൗവ്വഞ്ചേരി ബാബു (55) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ റബര്‍മരം മുറിക്കുന്നതിനിടെയാണ് ബാബുവിന് കടന്നലിന്‍റെ കുത്തേറ്റത്. മരം വീഴുന്നതിനിടെ സമീപത്തെ കുറ്റിക്കാട്ടില്‍ നിന്ന് കടന്നലുകള്‍ കൂട്ടത്തോടെ ഇളകിവന്ന് ആക്രമിക്കുകയായിരുന്നു. ബാബുവിന്റെ കൂടെ ജോലി ചെയ്യുകയായിരുന്ന നാല് തൊഴിലാളികൾക്കും കടന്നൽ കുത്തേറ്റിട്ടുണ്ട്. ഇവര്‍ പേരാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ബാബു, രാജീവന്‍, ഐറിന്‍, ബേബി എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കടന്നലാക്രമണം തുടങ്ങിയതോടെ എല്ലാവരും ചിതറി ഓടുകയായിരുന്നു. എന്നാല്‍ ബാബുവിന് ഇവര്‍ക്കൊപ്പം ഓടിയെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് അവശനിലയിലായ ബാബുവിനെ ഏറെ പണിപ്പെട്ടാണ് ആക്രമത്തില്‍ നിന്ന് രക്ഷിച്ച് ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞത്. പേരാവൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More