You are Here : Home / News Plus

തെര.കമ്മീഷന്‍റെ ഏത് തീരുമാനത്തെയും സ്വാഗതം ചെയ്യുമെന്ന് ഇ പി ജയരാജൻ

Text Size  

Story Dated: Thursday, May 16, 2019 06:03 hrs UTC

കാസർകോട്ടെ കള്ളവോട്ട് നടന്ന ബൂത്തുകളിലെ റീപോളിംഗ് സാധ്യത സ്വാഗതം ചെയ്ത് മന്ത്രി ഇ പി ജയരാജൻ. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം എന്താണെങ്കിലും സ്വാഗതം ചെയ്യുമെന്ന് ഇ പി ജയരാജൻ പ്രതികരിച്ചു. കള്ളവോട്ട് നടന്നെന്ന് കണ്ടെത്തിയ കേരളത്തിലെ നാല് ബൂത്തുകളിലാണ് റീപോളിംഗ് നടത്താന്‍ സാധ്യതയുള്ളത്. കാസർകോട് ലോക്സഭാ മണ്ഡലത്തിലെ കല്ല്യാശ്ശേരി, തൃക്കരിപ്പൂര്‍ എന്നീ നിയോജക മണ്ഡലങ്ങളിലെ നാല് ബൂത്തുകളിലാണ് റീപോളിംഗ് നടത്താൻ നീക്കം തുടങ്ങിയിരിക്കുന്നത്. ഇക്കാര്യത്തില്‍ ഇന്ന് ഉച്ചയോടെ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഉത്തരവ് പുറത്തു വരും എന്നാണ് സൂചന.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More