You are Here : Home / News Plus

വയനാട്ടില്‍ യുഡിഎഫിന്റെ വിജയം ഉറപ്പെന്ന് ഡിസിസി

Text Size  

Story Dated: Sunday, March 31, 2019 08:38 hrs UTC

 രാഹുല്‍ ഗാന്ധി സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചതോടെ വയനാട്ടില്‍ യുഡിഎഫിന്റെ വിജയം ഉറപ്പെന്ന് ഡിസിസി അധ്യക്ഷന്‍ ഐ.വി ബാലകൃഷ്ണന്‍. രാഹുലിന്റെ വരവോടെ കേരളം തൂത്തുവാരാനാകുമെന്നാണ് പ്രതീക്ഷയെന്നും ഐസിസിയും കെപിസിസിയും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിക്കും പാര്‍ലമെന്റ് കമ്മിറ്റിക്കും നല്‍കിയ വാക്ക് പാലിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച്‌ ആശങ്ക ഉണ്ടായിരുന്നു. അതിനെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ കാത്തിരിക്കാനാണ് എഐസിസി ആവശ്യപ്പെട്ടത്. രാഹുല്‍ ഗാന്ധി വരുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. അത് യാഥാര്‍ത്ഥ്യമായെന്നും ബാലകൃഷ്ണന്‍ വ്യക്തമാക്കി.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ വിളിച്ച്‌ ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടന്നത്. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല, കെ സി വേണുഗോപാല്‍ എന്നിവര്‍ ആന്റണിക്കൊപ്പം ഉണ്ടായിരുന്നു. കെപിസിസിയുടെ ആവശ്യം രാഹുല്‍ ഗാന്ധിയും ഹൈക്കമാന്‍ഡും അംഗീകരിക്കുകയായിരുന്നുവെന്ന് ആന്റണി വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.