You are Here : Home / News Plus

ശബരിമലയില്‍ കെഎസ്ആര്‍ടിസിക്ക് ഇത്തവണ റെക്കോര്‍ഡ് വരുമാനം

Text Size  

Story Dated: Monday, January 21, 2019 02:21 hrs UTC

ശബരിമലയില്‍ കെഎസ്ആര്‍ടിസിക്ക് ഇത്തവണ റെക്കോര്‍ഡ് വരുമാനം. ഈ സീസണില്‍ 42.5 കോടി രൂപയുടെ വരുമാനമുണ്ടായി. കഴിഞ്ഞ സീസണില്‍ ഇത് 15.2 കോടി രൂപയായിരുന്നു. പമ്പ നിലയ്ക്കല്‍ ചെയിന്‍ സര്‍വീസുകളില്‍ നിന്നും 31.2 കോടി രൂപയും, ദീര്‍ഘദൂര സര്‍വീസുകളില്‍ നിന്നും 14 കോടി രൂപയും വരുമാനം ലഭിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഏതാണ്ട് മൂന്നിരട്ടി വര്‍ദ്ധനവുണ്ടായി.

99 നോണ്‍ എസി ബസ്സും, 44 എസി ബസ്സും, 10 ഇലട്രിക്ക് ബസ്സുമാണ് പമ്പ നിലയ്ക്കല്‍ ചെയിന്‍ സര്‍വീസില്‍ സ്ഥിരമായി ഓടിയത്. പമ്പയില്‍ നിന്നും ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് സ്ഥിരമായി 70 ബസ്സുകള്‍ ഉപയോഗിച്ചു. മകരവിളക്ക് ദിവസത്തെ തിരക്ക് പരിഗണിച്ച് ബസ്സുകളുടെ എണ്ണം 1000 ആക്കി ഉയര്‍ത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.