You are Here : Home / News Plus

ഇസ്ലാമിക് സ്റ്റേറ്റ് ബന്ധം: ഉത്തര്‍പ്രദേശില്‍ അഞ്ച് പേര്‍ അറസ്റ്റില്‍

Text Size  

Story Dated: Wednesday, December 26, 2018 08:34 hrs UTC

ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറുമായി ബന്ധമുള്ള അഞ്ച് പേരെ ഉത്തർപ്രദേശിൽ അറസ്റ്റ് ചെയ്തു. ഹർക്കത്തുൽ ഹർബേ ഇസ്ലാം എന്ന സംഘടനയിൽപ്പെട്ടവരെയാണ് അറസ്റ്റ് ചെയ്തത്. എൻ ഐ എ, യു പി പൊലീസ് എന്നിവയുടെ സംയുക്ത തെരച്ചിലിലാണ് ഇവരെ പിടി കൂടിയത്. ഇസ്ലാമിക് സ്റ്റേറ് അനുകൂലികളുടെ സംഘം പ്രവര്‍ത്തിക്കുന്നു എന്ന സൂചന ലഭിച്ചതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശ്, ദില്ലി എന്നിവിടങ്ങളിലെ 16 കേന്ദ്രങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി വ്യാപക പരിശോധന നടത്തി. ഐഎസ്‍ ഭീകരവാദ ആശയങ്ങളോട് അനുഭാവം പുലര്‍ത്തുന്ന ഹർക്കത്തുൽ ഹർബേ ഇസ്ലാം എന്ന സംഘടന പ്രവര്‍ത്തിക്കുന്നതായാണ് എന്‍ഐഎക്ക് വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു റെയ്ഡ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More