കോടതി വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം ചെറിയ പള്ളിയില്‍ പ്രവേശിക്കാനെത്തിയ തോമസ് പോള്‍ റമ്പാനെ അറസ്റ്റ് ചെയ്ത് നീക്കി. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് റമ്പാനെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ജില്ലാ കളക്ടറുടെ നിര്‍ദേശ പ്രകാരമാണ് പോലീസ് നടപടി. പോലീസ് നടപടിയോടെ കോതമംഗലം ചെറിയ പള്ളിയിലെ സംഘര്‍ഷാവസ്ഥയ്ക്ക് വലിയ അയവു വന്നിട്ടുണ്ട്. നേരത്തെ റമ്പാനെതിരെ യാക്കോബായ വിശ്വാസികള്‍ വന്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു
Comments