You are Here : Home / News Plus

പറശ്ശിനിക്കടവ് കൂട്ടബലാത്സംഗം; പെണ്‍കുട്ടിയുടെ അച്ഛനടക്കം ഏഴ് പേര്‍ കൂടി അറസ്റ്റില്‍

Text Size  

Story Dated: Thursday, December 06, 2018 08:29 hrs UTC

പറശ്ശിനിക്കടവ് കൂട്ടബലാത്സംഗ കേസില്‍ പെണ്‍കുട്ടിയുടെ അച്ഛനടക്കം ഏഴുപേർ കൂടി അറസ്റ്റിൽ. ഡി വൈ എഫ് ഐ തളിയിൽ യൂണിറ്റ് സെക്രട്ടറി നിഖിൽ മോഹനൻ, ആന്തൂർ സ്വദേശി എം മൃദുൽ, വടക്കാഞ്ചേരി സ്വദേശി വൈശാഖ്, മാട്ടൂൽ സ്വദേശി ജിതിൻ, തളിയിൽ സ്വദേശികളായ സജിൻ, ശ്യാം എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം പന്ത്രണ്ടായി. കേസില്‍ അഞ്ച് പേരെയാണ് നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. 19 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. കണ്ണൂര്‍ സ്വദേശികളായ കെ വി സന്ദീപ്, സി പി ഷംസുദ്ദീന്‍, വി സി ഷബീര്‍, കെ വി അയൂബ് എന്നിവരെയും കൂട്ടബലാല്‍സംഗം നടത്തുന്നതിന് കൂട്ട് നിന്ന കുറ്റത്തിന് ലോഡ്ജുടമ കെ പവിത്രനെയും ആണ് അറസ്റ്റ് ചെയ്തത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More