You are Here : Home / News Plus

പ്രതിപക്ഷം നിയമസഭാ നടപടികളുമായി സഹകരിക്കാന്‍ തീരുമാനിച്ചു

Text Size  

Story Dated: Tuesday, December 04, 2018 08:36 hrs UTC

ശബരിമല വിഷയത്തില്‍ നാല് ദിവസമായി നിയമസഭ തടസ്സപ്പെടുത്തിയ പ്രതിപക്ഷം നിയമസഭാ നടപടികളുമായി സഹകരിക്കാന്‍ തീരുമാനിച്ചു. സ്പീക്കറുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം. ചോദ്യോത്തരവേളയുമായി സഹകരിക്കും. സഭാനടപടികള്‍ തടസപ്പെടുത്തില്ലെന്നും പ്രതിപക്ഷം അറിയിച്ചു. അതേസമയം ശബരിമലയിലെ നിരോധനാജ്ഞ ഇന്ന് അവസാനിക്കാനിരിക്കേ നിരോധനാജ്ഞ നീട്ടാൻ സാധ്യതതേടി കളക്ടർ എഡിഎമ്മിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More