You are Here : Home / News Plus

സോളാര്‍ അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസും: ഉമ്മന്‍ ചാണ്ടി

Text Size  

Story Dated: Thursday, October 17, 2013 09:31 hrs UTC

സോളാര്‍ കേസില്‍ 2005ല്‍ രജിസ്റ്റര്‍ ചെയ്ത രണ്ടു കേസുകളും ഉള്‍പ്പെടുത്തി അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നിയമസഭയ്ക്കകത്തും പുറത്തും ഉന്നയിച്ച എല്ലാ വിഷയങ്ങളും അന്വേഷണത്തില്‍ വരും. മുഖ്യമന്ത്രിയെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും അന്വേഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ഒരു മടിയുമില്ല. പ്രതിപക്ഷം നല്‍കിയ നീണ്ട പട്ടിക ഉള്‍പ്പെടുന്നതാണ് അന്വേഷണത്തിലെ പരിഗണനാ വിഷയങ്ങള്‍. അവരുടെ ലക്ഷ്യം സത്യം കണ്ടെത്താനല്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു.പോലീസ് കോണ്‍സ്റ്റബിള്‍ പരിശീലനത്തിനായി നടത്തിയ 673 തസ്തികകളിലെ നിയമനം തുടരും. തീരദേശ വികസനത്തിന് വിനിയോഗിക്കുന്ന സാങ്കേതിക സാമൂഹ്യ സാധ്യതാ പഠനത്തിന് അനുമതി നല്‍കിയെന്നും മുഖ്യമന്ത്രി അറിയിച്ചു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.