You are Here : Home / News Plus

മാവേലിക്കരയിലും കായംകുളത്തും വന്‍ തീപിടുത്തം; ലക്ഷങ്ങളുടെ നഷ്ടം

Text Size  

Story Dated: Saturday, August 30, 2014 06:31 hrs UTC

 
 
സപ്ലൈക്കോ സൂപ്പര്‍ മാര്‍ക്കറ്റിന്റെ മാങ്കാംകുഴി ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഔട്ട്‌ലെറ്റിനുള്ളിലുണ്ടായ തീപിടിത്തത്തില്‍ 25 ലക്ഷം രൂപയുടെ നിത്യോപയോഗ സാധനങ്ങള്‍ കത്തിനശിച്ചു. ഇന്നു പുലര്‍ച്ചെയാണു തീപിടിത്തമുണ്ടായത്.
 
മാവേലിക്കരയിലെ വസ്ത്രവിപണന സ്ഥാപനത്തിലുണ്ടായ തീപിടിത്തത്തില്‍ ലക്ഷങ്ങളുടെ നഷ്ടം. ഓണക്കച്ചവടത്തിനായി ഗോഡൗണില്‍ സൂക്ഷിച്ച തുണിത്തരങ്ങളാണ് കത്തിനശിച്ചത്. കഴിഞ്ഞ രാത്രിയായിരുന്നു സംഭവം. മിച്ചല്‍ ജംഗ്ഷനു വടക്കുവശത്തായി സ്ഥിതി ചെയ്യുന്ന കളേഴ്‌സ് എന്ന വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ രണ്ടാം നിലയിലുള്ള ഗോഡൗണിലാണു തീപിടിത്തമുണ്ടായത്. 
 
ഓണവിപണി ലക്ഷ്യമാക്കി സബ്‌സിഡി നിരക്കില്‍ ഉപഭോക്താക്കള്‍ക്കു വിതരണം ചെയ്യാനിറക്കിയ അരി, വെള്ളിച്ചെണ്ണ, പഞ്ചസാര ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളാണു മാങ്കാംകുഴിയില്‍ കത്തി നശിച്ചതിലേറെയും. തൊട്ടടുത്ത മുറിയിലെ ഗോഡൗണില്‍ സാധനങ്ങള്‍ സൂക്ഷിച്ചിരുന്നെങ്കിലും ഈ മുറിയിലേക്ക് തീ പടര്‍ന്നില്ല. എങ്കിലും മുറിക്കകത്ത് കറുത്ത പുക നിറഞ്ഞിരിക്കുകയാണ്.
 
മാങ്കാംകുഴി കളീക്കല്‍ പറമ്പില്‍ രാജന്‍ കെ. വര്‍ഗീസിന്റെ ഉടമസ്ഥതയിലുള്ള ബില്‍ഡിംഗിലാണ് സൂപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നത്. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമികനിഗമനം. മാര്‍ക്കറ്റിനുള്ളിലെ ഫാനുകളും വയറിംഗ് സാമഗ്രികളും കംപ്യൂട്ടറുകളും ഉള്‍പ്പെടെയുള്ള ഇലക്ട്രിക്കല്‍ സാധനങ്ങളും പൂര്‍ണമായി കത്തിനശിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.