You are Here : Home / News Plus

ബിജെപി പാര്‍ലമെന്ററി ബോര്‍ഡില്‍ നിന്നും മുതിര്‍ന്ന നേതാക്കളെ തഴഞ്ഞിട്ടില്ലെന്ന് വെങ്കയ്യ നായിഡു

Text Size  

Story Dated: Wednesday, August 27, 2014 05:55 hrs UTC

ബിജെപി പാര്‍ലമെന്ററി ബോര്‍ഡില്‍ നിന്നും മുതിര്‍ന്ന നേതാക്കളെ തഴഞ്ഞിട്ടില്ലെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. യുവാക്കളെ നേതൃത്വനിരയിലേക്ക് കൊണ്ടുവരുന്ന ഭാഗമായുള്ള നടപടി മാത്രമാണെന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ബിജെപി പാര്‍ലമെന്ററി ബോര്‍ഡില്‍ നടന്ന അഴിച്ചുപണിയില്‍ മുതിര്‍ന്ന നേതാക്കളായ എല്‍.കെ. അദ്വാനിയും മുരളി മനോഹര്‍ ജോഷിയും പുറത്തായിരുന്നു. പാര്‍ട്ടിയുടെ സുപ്രധാനനയങ്ങള്‍ തീരുമാനിക്കുന്ന സംവിധാനത്തില്‍ നിന്നാണ് ഇരുവരെയും ഒഴിവാക്കിയത്. വാജ്‌പേയിയുടെ പേരും നീക്കിയിട്ടുണ്ട്. എന്നാല്‍ പാര്‍ട്ടിക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കാന്‍ രൂപവത്കരിച്ച ' മാര്‍ഗനിര്‍ദ്ദേശക് മണ്ഡലില്‍' ഇരുവരെയും ഉള്‍പ്പെടുത്തിയിരുന്നു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.