You are Here : Home / News Plus

മഹാരാഷ്ട്ര ഗവര്‍ണര്‍ ശങ്കരനാരായണന്‍ രാജിവെച്ചു

Text Size  

Story Dated: Sunday, August 24, 2014 05:15 hrs UTC

ന്യൂഡല്‍ഹി: മഹാരാഷ്ട്ര ഗവര്‍ണറായിരുന്ന ശങ്കരനാരായണന്‍ രാജിവെച്ചു. രാഷ്ട്രപതിക്ക് രാജിക്കത്ത് സമര്‍പിക്കുകയായിരുന്നു. കേന്ദ്രം മിസോറാമിലേക്ക് സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ചാണ് രാജി.ഇതോടെ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ ഏറിയതിനുശേഷം ഗവര്‍ണര്‍ സ്ഥാനം ഒഴിയുന്ന ആറാമത്തെ ഗവര്‍ണറായി ശങ്കര നാരായണന്‍. കേന്ദ്ര സര്‍ക്കാര്‍ പുറത്താക്കിയ കമലാ ബെനിവാളിന്‍റെ സ്ഥാനത്തേക്കാണ് ശങ്കര നാരായണനെ സ്ഥലം മാറ്റിയത്.യു.പി.എ സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍മാരെ മാറ്റി പകരം ഗവര്‍ണര്‍മാരെ നിയമിക്കാനുള്ള നീക്കം ബി.ജെ.പി സര്‍ക്കാര്‍ ആരംഭിച്ചിരുന്നു. ഇതിന്‍െറ ഭാഗമായി ഗവര്‍ണര്‍മാരോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ശങ്കരനാരായണന്‍ മാറാന്‍ തയാറായിരുന്നില്ല.നേരത്തെ വക്കം പുരുഷോത്തമനെ മിസോറമില്‍ നിന്ന് നാഗാലാന്‍റിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ഇതില്‍ പ്രതിഷേധിച്ച് വക്കം രാജിവെക്കുകയായിരുന്നു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.