You are Here : Home / News Plus

വി.എം സുധീരന്റെ പരാമര്‍ശം ഒഴിവാക്കാമായിരുന്നുവെന്ന്‌ രമേശ്‌ ചെന്നിത്തല

Text Size  

Story Dated: Saturday, August 23, 2014 01:00 hrs UTC

തിരുവനന്തപുരം : കെപിസിസി പ്രസിഡന്റ്‌ വി.എം സുധീരന്റെ മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം ഒഴിവാക്കാമായിരുന്നുവെന്ന്‌ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല. ആരെങ്കിലും ഒരാള്‍ പറഞ്ഞാല്‍ ആരും മദ്യലോബിയുടെ ആളാകില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.താന്‍ കെപിസിസി പ്രസിഡന്റായിരുന്നപ്പോള്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുമായിരുന്നില്ല. കെപിസിസി പ്രസിഡന്റ്‌ ബാര്‍ വിഷയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചത്‌ ശരിയായില്ല. സംസ്‌ഥാനത്ത്‌ സമ്പൂര്‍ണ്ണ മദ്യനിരോദനം ഫലപ്രദമായി നടപ്പാക്കാന്‍ ആവിഷ്‌ക്കരിച്ച നടപടികള്‍ വിശദീകരിക്കുന്നതിനിടെയാണ്‌ അദ്ദേഹം നിലപാടറിയിച്ചത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.