You are Here : Home / News Plus

2ജി സ്‌പെക്ട്രം കേസ് : കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാളിന് ജാമ്യം

Text Size  

Story Dated: Wednesday, August 20, 2014 07:14 hrs UTC

2ജി സ്‌പെക്ട്രം കേസുകളില്‍ എം കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാളിന് സിബിഐ പ്രത്യേക കോടതി ജാമ്യം അനുവദിച്ചു. എന്നാല്‍ കേസില്‍ നിന്നും കുറ്റവിമുക്തയാക്കണമെന്നാവശ്യപ്പെട്ട് ദയാലു അമ്മാള്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി. 5 ലക്ഷം രൂപയുടെ സ്വന്തം ജാമ്യത്തിലും തുല്യതുകയ്ക്കുള്ള മറ്റ് രണ്ട് പേരുടെ ജാമ്യത്തിലുമാണ് ദയാലു അമ്മാളിന് സിബിഐ സ്‌പെഷ്യല്‍ ജഡ്ജ് ഒ.പി സൈനി ജാമ്യം അനുവദിച്ചത്. മുന്‍ ടെലികോം മന്ത്രി എ. രാജയുടെയും എം.പി കനിമൊഴിയുടെയും ജാമ്യാപേക്ഷ ഉച്ചയ്ക്കുശേഷം കോടതി പരിഗണിക്കും. 2008 ല്‍ ടുജി സ്‌പെക്ട്രം വിതരണത്തിലൂടെ 200 കോടിയുടെ ക്രമക്കേട് നടത്തിയെന്ന കുറ്റത്തിനാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. 19 പ്രതികളാണ് കേസിലുള്ളത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.