You are Here : Home / News Plus

പ്ളസ്ടു വിഷയത്തില്‍ നിയമവിദഗ്ധരുമായി ആലോചിച്ച് റിപ്പോര്‍ട്ട് നല്‍കും -തിരുവഞ്ചൂര്‍

Text Size  

Story Dated: Tuesday, August 19, 2014 05:04 hrs UTC

തിരുവനന്തപുരം: പ്ളസ്ടു വിഷയത്തില്‍ നിയമവിദഗ്ധരുമായി ആലോചിച്ച് ഹൈകോടതിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. വിദ്യാഭ്യാസ ഡയറക്ടറുടെ ശിപാര്‍ശ അംഗീകരിക്കാനാണെങ്കില്‍ മന്ത്രിസഭയുടെ ആവശ്യമില്ലല്ളോയെന്നും തിരുവഞ്ചൂര്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.
ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ ശിപാര്‍ശ മറികടന്ന് പ്ളസ് ടു സ്കൂളുകളും ബാച്ചുകളും അനുവദിച്ചത് വിശദീകരിക്കണമെന്ന് ചൂണ്ടിക്കാട്ടി ഹൈകോടതി മന്ത്രിസഭ ഉപസമിതിക്ക് നോട്ടീസ് അയച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു തിരുവഞ്ചൂര്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.