You are Here : Home / News Plus

ബാര്‍ ലൈസന്‍സ് : കോടതി നിര്‍ദ്ദേശം പാലിക്കുമെന്ന് മന്ത്രി കെ ബാബു

Text Size  

Story Dated: Saturday, August 16, 2014 08:20 hrs UTC

ബാര്‍ ലൈസന്‍സ് വിഷയത്തില്‍ കോടതി നിര്‍ദ്ദേശിച്ച നടപടികളുമായി മുന്നോട്ടുപോകുമെന്ന് എക്‌സൈസ് മന്ത്രി കെ ബാബു. കോടതി നിര്‍ദ്ദേശം അവഗണിക്കാനാവില്ല. ഇതുസംബന്ധിച്ച തന്റെ അഭിപ്രായം പറയേണ്ട വേദികളില്‍ പറയുമെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു.
അടച്ചുപൂട്ടിയ ബാറുകളില്‍ നിലവാരമമുള്ളവയും ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ പരിശോധന നടത്തണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചിരുന്നു. കോടതി ഉത്തരവിന്റെ മറവില്‍ ബാറുകള്‍ തുറക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന ആരോപണം ഇതിനു പിന്നാലെ ഉയര്‍ന്നിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.