You are Here : Home / News Plus

എബോള: ദുരിതബാധിതര്‍ 10 ലക്ഷമെന്ന് ലോകാരോഗ്യസംഘടന

Text Size  

Story Dated: Thursday, August 14, 2014 10:38 hrs UTC

എബോള രോഗം മൂലം ദുരിത ബാധിതരായവര്‍ 10 ലക്ഷത്തിലധികമാണെന്ന് ലോകാരോഗ്യസംഘടന. അടുത്തകാലത്തൊന്നും രോഗം വ്യാപിക്കുന്നത് തടഞ്ഞുനിര്‍ത്താന്‍ കഴിയില്ലെന്നും കണക്കുകള്‍ പുറത്തുവിട്ടുകൊണ്ട് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു. രോഗം പടരുന്നത് തടയാന്‍ അനിതരസാധാരണമായ മാര്‍ഗങ്ങള്‍ തന്നെ വേണ്ടിവരുമെന്ന് സംഘടന പറയുന്നു.

ഗ്വിനിയ, സിയെറ ലിയോണ്‍, ലൈബീരിയ എന്നീ എബോളബാധിത രാജ്യങ്ങളിലെ ജനങ്ങളില്‍ അനുദിനം രോഗം പടരുകയാണ്. ഒരുവശത്ത് രോഗം കൂടുതല്‍ പേരിലേക്ക് വ്യാപിക്കുമ്പോള്‍ മറുവശത്ത് മരണസംഖ്യയും ഉയര്‍ന്നുവരുന്നു. 128 പേര്‍ക്ക് കൂടി പുതുതായി രോഗം കണ്ടെത്തിയപ്പോള്‍ 56 പേര്‍ മരിച്ചു. ഇതുവരെ 1975 പേര്‍ക്കാണ് രോഗം നിര്‍ണയിച്ചിട്ടുള്ളത്. 1069 പേര്‍ ഇതിനോടകം മരിച്ചുകഴിഞ്ഞു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.