You are Here : Home / News Plus

പാകിസ്താന്‍ സൈന്യം വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു

Text Size  

Story Dated: Thursday, August 14, 2014 05:40 hrs UTC

പാകിസ്താന്‍ സൈന്യം വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ജമ്മു കശ്മീര്‍ അതിര്‍ത്തിയിലെ മെന്തറില്‍ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കുനേരെയാണ് പാക് സൈനികര്‍ വെടിവെപ്പ് നടത്തിയത്. പുലര്‍ച്ചെ പന്ത്രണ്ടരക്കും രണ്ടിനും ഇടക്കായിരുന്നു ഏകപക്ഷീയമായ വെടിവെപ്പ്. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. പാക് വെടിവെപ്പ് രൂക്ഷമായതിനെ തുടര്‍ന്ന് ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. ഒരു ദിവസത്തിനിടെ രണ്ടാം തവണയാണ് പാക് സേന വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്. ബുധനാഴ്ച ജമ്മു രാജ്യാന്തര അതിര്‍ത്തിയിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിവെപ്പ് നടത്തിയിരുന്നു. ഞായറാഴ്ച നടന്ന വെടിവെപ്പില്‍ ബി.എസ്.എഫ് ജവാന്മാര്‍ക്ക് പരിക്കേറ്റിരുന്നു. മൂന്നു മാസത്തിനിടെ 20 തവണയാണ് പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.