You are Here : Home / News Plus

മോദിയുടെ ഭരണം ജനങ്ങള്‍ക്ക് നിരാശ നല്‍കിയെന്ന് വി.എം സുധീരന്‍

Text Size  

Story Dated: Tuesday, August 12, 2014 04:54 hrs UTC

തിരുവനന്തപുരം: നരേന്ദ്ര മോദിയുടെ ഭരണം ജനങ്ങള്‍ക്ക് നിരാശ നല്‍കിയെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം. സുധീരന്‍. ബി.ജെ.പി സര്‍ക്കാരിന് വിലക്കയറ്റം തടയാനായില്ല. കോണ്‍ഗ്രസിന് മാത്രമേ തകര്‍ച്ചയില്‍ നിന്നും രാജ്യത്തെ കരകയറ്റുവാന്‍ സാധിക്കൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ദിര ഭവനില്‍ നടന്ന കെ.പി.സി.സി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇപ്പോഴത്തെ പരാജയത്തില്‍ നിന്നും കോണ്‍ഗ്രസ് കരകയറും. സോണിയയുടെയും രാഹുലിന്‍െറയും നേതൃത്വത്തിന് ഇത് സാധിക്കും. കോണ്‍ഗ്രസില്‍ കാല്‍ നൂറ്റാണ്ടിലുണ്ടായ ഏറ്റവും ആവേശകരമായ മാറ്റങ്ങളിലൊന്നാണ് കേരളത്തിലെ ബൂത്ത് കമ്മിറ്റി രൂപീകരണമെന്നും സുധീരന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.