You are Here : Home / News Plus

സിയാച്ചിനില്‍ വിട്ടുവീഴ്ചക്കില്ലെന്ന്‍ പ്രധാനമന്ത്രി

Text Size  

Story Dated: Tuesday, August 12, 2014 07:33 hrs UTC

ജമ്മു കശ്മീര്‍ അതിര്‍ത്തിവഴി പാകിസ്താന്‍ നടത്തുന്നത് ഒളിയുദ്ധമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നേരിട്ട് ഏറ്റുമുട്ടാനുള്ള ശക്തി പാകിസ്താന് നഷ്ടപ്പെട്ടു. തീവ്രവാദത്തിലൂടെ നടത്തുന്ന ഒളിയുദ്ധത്തെ അപലപിക്കുന്നതായും മോദി പറഞ്ഞു. സിയാച്ചിന്‍ വിഷയത്തില്‍ ഇന്ത്യ വിട്ടുവീഴ്ചക്കില്ളെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ലഡാക്കിന് വളരെ പ്രാധാന്യമാണുള്ളത്. നിരവധി പ്രശ്നങ്ങള്‍ ജമ്മു കശ്മീരിലെ ജനങ്ങള്‍ അഭിമുഖീകരിക്കുന്നു. ലെയില്‍ സൗരോര്‍ജ പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കുമെന്നും ലെയില്‍ വൈദ്യുത പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് അദ്ദേഹം പറഞ്ഞു. രാവിലെ പ്രത്യേക വിമാനത്തില്‍ ലെ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ ജമ്മു കശ്മീര്‍ ഗവര്‍ണര്‍ എന്‍.എന്‍ വോറ, മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല, കരസേനാ മേധാവി ദല്‍ബീര്‍ സിങ് സുഹാഗ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ഊര്‍ജ മന്ത്രി പിയൂഷ് ഗോയല്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എ.കെ ദോവല്‍ എന്നിവരും പ്രധാനമന്ത്രിക്കൊപ്പമുണ്ട്. സിയാച്ചില്‍ മേഖലയില്‍ വിന്യസിച്ച സൈനികരുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തും. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.