You are Here : Home / News Plus

സോണിയ ഗാന്ധി കേരളത്തില്‍

Text Size  

Story Dated: Tuesday, August 12, 2014 07:25 hrs UTC

ഏകദിന സന്ദര്‍ശനത്തിന്‍െറ ഭാഗമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കേരളത്തിലെത്തി. 11.30തോടെ പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങിയ സോണിയ ഇന്ദിര ഭവനിലേക്ക് പോയി. ഇന്ദിര ഭവനില്‍ സംഘടിപ്പിച്ച കെ.പി.സി.സി യോഗത്തില്‍ സോണിയ പങ്കെടുക്കും. കുടുംബശ്രീയുടെ 16ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമിട്ട് പുത്തരിക്കണ്ടം മൈതാനിയില്‍ നടക്കുന്ന പൊതുസമ്മേളനം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഉദ്ഘാടനം ചെയ്യും. വിപുലമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. വ്യാഴാഴ്ച വരെയാണ് ആഘോഷ പരിപാടികള്‍. ഭക്ഷ്യവിപണന സാംസ്കാരിക മേള ഏഴു മുതല്‍ കനകക്കുന്നില്‍ ആരംഭിച്ചിട്ടുണ്ട്. ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രിയും പ്രമുഖ മന്ത്രിമാരും ജനപ്രതിനിധികളും ദേശീയ-സംസ്ഥാന തലത്തിലെ വനിതാ പ്രവര്‍ത്തകരും വിവിധ സംസ്ഥാനങ്ങളില്‍ ദാരിദ്യ നിര്‍മാര്‍ജന രംഗത്തെ സാമൂഹിക പ്രവര്‍ത്തകരും പങ്കെടുക്കും. തുടര്‍ന്ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ട്രാന്‍സ്ഫര്‍മേറ്റീവ് ജെന്‍റര്‍ പൊളിറ്റിക്സില്‍ സെമിനാര്‍ സംഘടിപ്പിക്കും. വ്യാഴാഴ്ച കുടുംബശ്രീ നൂതന സംരംഭങ്ങളുടെ പ്രഖ്യാപനവും സമാപന സമ്മേളനവും നടക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.