You are Here : Home / News Plus

മഅദനിയുടെ ജാമ്യം രണ്ടാഴ്ചത്തേക്ക് നീട്ടി

Text Size  

Story Dated: Monday, August 11, 2014 07:40 hrs UTC

ബാംഗ്ലൂര്‍ സ്‌ഫോടന പരമ്പരക്കേസിലെ പ്രതി പി ഡി പി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിയുടെ ജാമ്യം സുപ്രീം കോടതി രണ്ടാഴ്ചത്തേക്ക് നീട്ടി. ചികിത്സ തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മഅദനി സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ചാണിത്. ജാമ്യ വ്യവസ്ഥകളില്‍ മാറ്റമില്ല. ജാമ്യം ലഭിച്ചതിനുശേഷം തുടങ്ങിയ ചികിത്സയില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്ന് മദനി സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യം സുപ്രീം കോടതി അംഗീകരിച്ചു. ചികിത്സയ്ക്കായി ഒരു മാസത്തെ ജാമ്യമാണ് നേരത്തെ അനുവദിച്ചിരുന്നത്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.