You are Here : Home / News Plus

നെഹ്രുട്രോഫി വള്ളംകളി ഇന്ന്

Text Size  

Story Dated: Saturday, August 09, 2014 04:04 hrs UTC

അറുപത്തിരണ്ടാമത് നെഹ്രുട്രോഫി വള്ളംകളി ഇന്ന്‍ പുന്നമടക്കായലില്‍ നടക്കും. 22 ചുണ്ടനുകള്‍ ഉള്‍പ്പെടെ 72 കളിയോടങ്ങള്‍ മാറ്റുരയ്ക്കും. ഇതില്‍ 16 ചുണ്ടന്‍വള്ളങ്ങള്‍ മത്സരവിഭാഗത്തിലും അഞ്ചെണ്ണം പ്രദര്‍ശന വിഭാഗത്തിലും ഒരെണ്ണം ഘോഷയാത്രയിലും പങ്കെടുക്കും. ഗവര്‍ണര്‍ ഷീലാദീക്ഷിതാണ് മുഖ്യാതിഥി. ഉച്ചയ്ക്ക് 1.45ന് വള്ളംകളി ആരംഭിക്കും. ഇതിനു മുമ്പായി മുഖ്യാതിഥി നെഹ്രുപ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തും. ഗവര്‍ണറെ കൂടാതെ സംസ്ഥാന മന്ത്രിമാര്‍, എം.പി.മാര്‍, എം.എല്‍.എ.മാര്‍ എന്നിവരും പങ്കെടുക്കും. 1952-ല്‍ രാഷ്ട്രശില്പി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രു ആലപ്പുഴ സന്ദര്‍ശിച്ചതിന്റെ ഓര്‍മ്മപുതുക്കല്‍കൂടിയാണ് ഈ ജലമാമാങ്കം.ഇരുട്ടുകുത്തി, ഓടി, വെപ്പ്, ചുരുളന്‍ വിഭാഗങ്ങളിലും മത്സരങ്ങളുണ്ട്. നെഹ്രുട്രോഫിയുടെ ചരിത്രത്തിലാദ്യമായിട്ടാണ് 72 കളിയോടങ്ങള്‍ മത്സരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.