You are Here : Home / News Plus

രാഷ്ട്രീയത്തിലേക്ക് വരുമെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് പ്രിയങ്കാ ഗാന്ധി

Text Size  

Story Dated: Friday, August 08, 2014 05:04 hrs UTC

ന്യൂഡല്‍ഹി: രാഷ്ട്രീയത്തിലേക്ക് വരുമെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് പ്രിയങ്കാ ഗാന്ധി. താന്‍ കോണ്‍ഗ്രസില്‍ ഏതെങ്കിലും സ്ഥാനത്തേക്ക് വരുമെന്ന പ്രചാരണം അഭ്യൂഹം മാത്രമാണെന്ന് പ്രിയങ്കാഗാന്ധി പറഞ്ഞു. ഇത്തരം അഭ്യൂഹങ്ങള്‍ പരത്തുന്നവര്‍ അത് നിര്‍ത്തിയാല്‍ ഏറെ ഉപകാരമായിരുന്നു എന്നും പ്രിയങ്ക പ്രതികരിച്ചു.
എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പദവിയിലേക്കോ ഉത്തര്‍പ്രദേശ് കോണ്‍ഗ്രസിന്‍െറ പ്രസിഡന്‍റായോ പ്രിയങ്ക പാര്‍ട്ടിയിലേക്ക് വരണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. നെഹ് റു കുടുംബത്തിലെ മൂന്നുപേരും കോണ്‍ഗ്രസിന്‍െറ നേതൃനിരയിലുണ്ടാവണമെന്ന് കോണ്‍ഗ്രസ് വക്താവ് ശോഭ ഓസ കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു. നെഹ് റു കുടുംബത്തിന്‍െറ ഏറ്റവും അടുത്തയാളായ ഓസ്കര്‍ ഫെര്‍ണാണ്ടസും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടിയില്‍ പ്രിയങ്കക്ക് ഉയര്‍ന്ന സ്ഥാനങ്ങള്‍ നല്‍കണമെന്നായിരുന്നു ഓസ്കര്‍ ഫെര്‍ണാണ്ടസിന്‍െറ ആവശ്യം.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയുടെയും സോണിയാഗാന്ധിയുടെയും മണ്ഡലങ്ങളില്‍ പ്രിയങ്കാ ഗാന്ധി പ്രചാരണത്തിനത്തെിയിരുന്നു. ഈ സമയത്താണ് പ്രിയങ്ക രാഷ്ട്രീയത്തിലേക്കിറങ്ങണമെന്ന ആവശ്യം സജീവമായത്. പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയപ്പോള്‍ പ്രവര്‍ത്തകരില്‍ നിന്നും നേതാക്കളില്‍ നിന്നും ഈ ആവശ്യം കൂടുതല്‍ ശക്തമാകുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.