You are Here : Home / News Plus

കെ.എസ്.ആര്‍.ടി.സി അടച്ചുപൂട്ടണമെന്ന് ഹൈക്കോടതി

Text Size  

Story Dated: Monday, August 04, 2014 09:59 hrs UTC

പൊതുജനങ്ങള്‍ക്ക് ഉപകാരമില്ലാത്ത കെ.എസ്.ആര്‍.ടി.സി അടച്ചുപൂട്ടുന്നതാണ് നല്ലതെന്ന് ഹൈക്കോടതി.
പെന്‍ഷനും ക്ഷാമബത്തയും മുടങ്ങുന്നതിനെതിരെ സമര്‍പ്പിച്ച 35 ഹര്‍ജികള്‍ പരിഗണിക്കവേയാണ് ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ ഭാഗത്ത് നിന്ന് ഈ വിമര്‍ശനങ്ങളുണ്ടായത്.

കെ.എസ്.ആര്‍.ടി.സിക്ക് സഹായം നല്‍കുന്നതിലൂടെ നികുതിദായകന്റെ പണം പാഴാക്കുകയാണെന്നും കോടതി കുറ്റപ്പെടുത്തി. വസ്തുവകകള്‍ വിറ്റ് ജീവനക്കാരുടെ ബാധ്യത തീര്‍ക്കണം.

കെ.എസ്.ആര്‍.ടി.സി അടച്ചുപൂട്ടിയാല്‍ ഒരു മന്ത്രിക്ക് സ്ഥാനം നഷ്ടമാകുമെന്നത് ഒഴിച്ചാല്‍ മറ്റൊന്നും സംഭവിക്കില്ലെന്നും ജസ്റ്റിസ് സി.കെ അബ്ദുള്‍ റഹിം പരിഹസിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.