You are Here : Home / News Plus

ചൈനയില്‍ ശക്തമായ ഭൂകമ്പം: 175 മരണം

Text Size  

Story Dated: Sunday, August 03, 2014 05:45 hrs UTC

ബെയ്ജിങ്: തെക്ക് പടിഞ്ഞാറന്‍ ചൈനയിലുണ്ടായ ഭൂകമ്പത്തില്‍ 175 പേര്‍ മരിച്ചു. റിക്ടര്‍ സ്കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്‍െറ പ്രഭവകേന്ദ്രം യുനാന്‍ പ്രവിശ്യയിലെ ലുദിയാനിലാണ്. പ്രാദേശിക സമയം 4.30നാണ് ഭൂകമ്പമുണ്ടായത്.
നിരവധി വീടുകള്‍ തകര്‍ന്നതായി ചൈനീസ് വാര്‍ത്താ ഏജന്‍സി സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. 14 വര്‍ഷത്തിനുശേഷം പ്രവിശ്യയിലുണ്ടാകുന്ന ശക്തമായ ഭൂകമ്പമാണിത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
ഭൂമിക്കടിയില്‍ പത്ത് കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂകമ്പത്തിന്‍െറ പ്രഭവകേന്ദ്രമെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ സ്ഥിരീകരിച്ചു. 1970ല്‍ 7.7 തീവ്രതയില്‍ യുനാനിലുണ്ടായ ഭൂകമ്പത്തില്‍ 15,000 പേര്‍ മരണപ്പെട്ടിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.